/sathyam/media/media_files/2025/06/28/kerala-university-2025-06-28-23-33-54.jpg)
തിരുവനന്തപുരം: ചട്ടലംഘനം ഒഴിവാക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ വിളിച്ച സ്പെഷ്യൽ സെനറ്റ് യോഗം ഇന്ന്.
രാവിലെ 11 ന് സർവകലാശാല ആസ്ഥാനത്താണ് യോഗം. ഡിഗ്രി സർട്ടിഫിക്കറ്റ് അംഗീകരിക്കൽ മാത്രമാണ് യോഗ അജണ്ടയായി വിസി തീരുമാനിച്ചിരിക്കുന്നത്.
4 മാസത്തിൽ ഒരിക്കൽ സെനറ്റ് യോഗം വിളിക്കണം എന്നാണ് സർവകലാശാല ചട്ടം. ഇത് മറികടന്ന് നവംബർ ഒന്നിന് വിളിച്ച സെനറ്റ് യോഗം ചട്ടവിരുദ്ധമാണെന്ന ആരോപണമുയർന്നതിന് പിന്നാലെയാണ് ഇന്ന് സ്പെഷ്യൽ സെനറ്റ് യോഗം ചേരാൻ ഡോ. മോഹനൻ കുന്നുമ്മൽ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെ ബിജെപി സിൻഡിക്കേറ്റ് അംഗത്തെ ഇടത് സിൻഡിക്കേറ്റ് അംഗം അപമാനിച്ചു എന്ന് കാണിച്ച് വി.സിയ്ക്ക് പരാതി നൽകിയിട്ടുണ്ട്.
ഹൈക്കോടതി വിധി പ്രകാരം രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്പെൻഷൻ നടപടി ചർച്ച ചെയ്യാൻ സിൻഡിക്കേറ്റ് യോഗം വിളിക്കാൻ വൈസ് ചാൻസലർ തയ്യാറായിട്ടില്ല.