വിദ്യാർത്ഥികൾക്ക് ഗസ്സ ഐക്യദാർഢ്യ മൈം അവതരിപ്പിക്കാൻ അനുമതി നൽകും : വി.ശിവൻകുട്ടി

ഗസ്സയിലും ഫലസ്തീനിലും അടക്കം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് പ്രമേയമാക്കിയുള്ള മൈം ആണ് പ്ലസ് ടു വിദ്യാർത്ഥികൾ അവതരിപ്പിച്ചത്

New Update
v sivankutty

തിരുവന്തപുരം: കുമ്പള സ്കൂളിൽ ഫലസ്തീൻ ഐക്യദാർഢ്യ മൈം തടസ്സപ്പെടുത്തിയ സംഭവത്തിൽ ജില്ല കലക്ടർ റിപ്പോർട്ട് തേടി.

Advertisment

ജില്ലാ കലക്ടർ കെ.ഇമ്പശേഖർ ഐഎഎസ് പൊലീസിനോടും പൊതുവിദ്യാഭ്യാസ ഉപഡയറക്ടറോടും റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. 

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കുമ്പള സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇതേ വിഷയം വേദിയിൽ അവതരിപ്പിക്കാൻ അനുമതി നൽകുമെന്നും അന്വേഷണ റിപ്പോർട്ട്‌ ലഭിച്ചാൽ തുടർ നടപടി ഉണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

 ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏതെങ്കിലും ഒരു കലാരൂപം അവതരിപ്പിച്ചാൽ തടയുന്നതിനുള്ള അധികാരം ആർക്കും നൽകിയിട്ടില്ല.

 അതിന്റെ പേരിൽ യുവജനോത്സവം നിർത്തിവയ്ക്കുന്നത് മര്യാദകേട്. കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിനിടെയാണ് ഫലസ്തീൻ ജനതയുടെ ദുരിതം വിഷയമാക്കിയ മൈംഷോ അവതരിപ്പിക്കന്നതിനിടയിൽ അധ്യാപകർ കർട്ടൻ താഴ്ത്തിയത്.

ഇന്ന് നടത്തേണ്ട കലോത്സവം മാറ്റിവെക്കുകയും ചെയ്തിരുന്നു. ഗസ്സയിലും ഫലസ്തീനിലും അടക്കം കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നത് പ്രമേയമാക്കിയുള്ള മൈം ആണ് പ്ലസ് ടു വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.

മൈം ആരംഭിച്ച് രണ്ടരമിനുട്ട് കഴിഞ്ഞതോടെ അധ്യാപകർ കർട്ടനിടുകയായിരുന്നു.

Advertisment