14 ജില്ലകളിൽ 15 ഷോപ്പുകൾ. 14 പ്രീമിയം ഔട്ട്‌ലെറ്റുകൾ. 942 കാർഷിക് ഉത്പന്നങ്ങൾ ബ്രാൻഡ് ആക്കിയ കേരളഗ്രോ

കേരളത്തിലെ 1076 കൃഷിഭവനുകളിലൂടെ മൂവായിരത്തിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്.

New Update
photos(490)

തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകർക്ക് മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കാൻ കൃഷി വകുപ്പിൻറെ 'കേരളഗ്രോ. 

Advertisment

സംസ്ഥാനത്തെ മൂല്യ വർദ്ധിത കാർഷിക ഉല്പന്നങ്ങൾക്ക് രാജ്യവ്യാപകമായി വിപണി കണ്ടെത്തുന്നതിനും, കയറ്റുമതി ഉൾപ്പെടെ ലക്ഷ്യമിട്ട് കൂടുതൽ ഉപഭോക്താക്കളിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നതിനും, ഉയർന്ന വില ഉറപ്പാക്കുന്നതിനുമായി കൃഷി വകുപ്പ് ട്രേഡ് മാർക്ക് രജിസ്റ്റർ ചെയ്ത 'കേരളഗ്രോ' എന്ന ഏകീകൃത ബ്രാൻഡ് വിജയ വഴിയിലാണ്. 

കേരളത്തിലെ 1076 കൃഷിഭവനുകളിലൂടെ മൂവായിരത്തിലധികം മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ 942 ഉൽപ്പന്നങ്ങൾ കേരളഗ്രോ ബ്രാൻഡിലേക്ക് ഇതിനകം മാറിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി പ്രസാദ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

കർഷകരുടെ ഉത്പ്പന്നങ്ങൾക്ക് സർക്കാർ തന്നെ 'കേരളഗ്രോ' എന്ന ബ്രാൻഡിൽ പ്രാദേശിക വിപണിക്കപ്പുറത്തേക്കുള്ള വിപണന സാധ്യത കണ്ടെത്തി നൽകുകയാണ് ഇത്തരം സ്റ്റോറുകൾ. 

14 ജില്ലകളിലായി ആരംഭിച്ചിട്ടുള്ള 15 കേരളഗ്രോ ബ്രാൻഡഡ് ഷോപ്പുകൾ, 14 പ്രീമിയം ഔട്ട്‌ലെറ്റുകൾ, മില്ലറ്റ് കഫേകൾ എന്നിവ മുഖേന ലഭ്യമായ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണന സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. 

ഹോർട്ടികോർപ്പ്, VFPCK ഔട്ട്‌ലെറ്റുകൾ, പ്രാദേശിക സിവിൽ സപ്ലൈസ് സ്റ്റോറുകൾ തുടങ്ങിയ വഴി കേരളഗ്രോ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നുണ്ട്. 

വിവിധ കാർഷിക ഉത്പ്പന്നങ്ങൾ ഉത്പ്പാദിപ്പിക്കുന്നതിന് ഉപരി അവയുടെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുക അനിവാര്യമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറയുന്നു.

Advertisment