അമിത് ഷായുടെ കേരളാ സന്ദർശനത്തിനിടെ മദ്യപിച്ചെത്തി. പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്.

New Update
SUSPENDED

തിരുവനന്തപുരം: അമിത് ഷായുടെ കേരളാ സന്ദർശനത്തിനിടെ മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. കെഎപി അസി. കമാൻഡന്റ് എസ്. സുരേഷിനെതിരെയാണ് നടപടി.

Advertisment

ആഗസ്റ്റ് 21നായിരുന്നു സംഭവം. അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിശോധനയ്ക്ക് ശേഷം ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

Advertisment