സംസ്ഥാന ചലച്ചിത്ര അവാർ‌ഡ്; പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. ഒക്ടോബർ 6 ന് സ്ക്രീനിംഗ് ആരംഭിക്കും

ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 128 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടത്.

New Update
photos(96)

തിരുവനന്തപുരം: 2024ലെ സംസ്ഥാന ചലച്ചിത്ര അവാർ‌ഡ് നിർണയിക്കാൻ നടനും സംവിധായകനുമായ പ്രകാശ് രാജിനെ ജൂറി ചെയർമാനായി നിയമിച്ചു. 

Advertisment

ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 128 സിനിമകളാണ് അവാർഡിന് സമർപ്പിക്കപ്പെട്ടത്. നാളെ രാവിലെ സ്ക്രീനിംഗ് ആരംഭിക്കും.


സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധിനിർണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയർമാന്മാരായിരിക്കും. 


ഇരുവരും അന്തിമ വിധിനിർണയ സമിതിയിലെ അംഗങ്ങളുമായിരിക്കും. 

അന്തിമ വിധിനിർണയ സമിതിയിൽ ഡബ്ബിംഗ് ആർട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകൻ, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരും അംഗങ്ങളാണ്. 

Advertisment