വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ; കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലേക്ക്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

ഉച്ചയോടെ ആഭ്യന്തരമന്ത്രിയെ കാണുമെന്നും വൈകിട്ട് തന്നെ മടങ്ങുമെന്നുമാണ് വിവരം. അതിനിടെ പ്രധാനമന്ത്രിയെ കാണാനും നീക്കമുണ്ട്. 

New Update
3663

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടലിൽ കൂടുതൽ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ചൊവാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും. 

Advertisment

ഉച്ചയോടെ ആഭ്യന്തരമന്ത്രിയെ കാണുമെന്നും വൈകിട്ട് തന്നെ മടങ്ങുമെന്നുമാണ് വിവരം. അതിനിടെ പ്രധാനമന്ത്രിയെ കാണാനും നീക്കമുണ്ട്. 

മുഖ്യമന്ത്രി നേരത്തെ തന്നെ വയനാട്ടിലെ ധനസഹായം സംബന്ധിച്ച കാര്യങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തരമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ മറ്റു വികസന വിഷയങ്ങളും ചർച്ചയാകും.

Advertisment