ആഗോള അയ്യപ്പ സംഗമം; ഡെലിഗേറ്റുകൾക്ക് താമസിക്കാനുള്ള ഹോട്ടൽ അഡ്വാൻസ് നൽകിയത് ദേവസ്വം ബോർഡ്

ദേവസ്വം ഫണ്ടിൽ നിന്ന് ഊരാളുങ്കലിന്‍റെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻകൂര്‍ അനുവദിച്ചത് മൂന്ന് കോടി രൂപയെന്ന വിവരം പുറത്തുവന്നിരുന്നു.

New Update
Ayyappa-sangamam-sabarimala

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് എത്തിയ ഡെലിഗേറ്റുകൾക്ക് താമസിക്കാനുള്ള ഹോട്ടൽ അഡ്വാൻസ് നൽകിയത് ദേവസ്വം ബോർഡ്. നാല് ഹോട്ടലുകൾക്കായി 12.46 ലക്ഷം രൂപയാണ് ദേവസ്വം ബോർഡ് നൽകിയത്.

Advertisment

സ്പോൺസർമാർ നൽകുന്ന തുക സ്വീകരിക്കാനായി തുടങ്ങിയ അക്കൗണ്ടിൽ നിന്നാണ് പണം അനുവദിച്ചതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. 

ദേവസ്വം ഫണ്ടിൽ നിന്ന് ഊരാളുങ്കലിന്‍റെ നേതൃത്വത്തിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻകൂര്‍ അനുവദിച്ചത് മൂന്ന് കോടി രൂപയെന്ന വിവരം പുറത്തുവന്നിരുന്നു.

സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ പണം ചെലവാക്കുന്നില്ലെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയിരുന്ന ഉറപ്പ്. എന്നാൽ സ്പോൺസര്‍മാരുടെ പണം കിട്ടുമ്പോൾ പണം തിരിച്ചെടുക്കുമെന്നായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. 

Advertisment