ബംഗളൂരുവിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന 196 ഗ്രാം എംഡിഎംഎ ഡാൻസാഫ്‌ സംഘം പിടികൂടി. ബിജെപി പ്രവർത്തകനുൾപ്പെടെ രണ്ടുപേർ പിടിയിൽ

രമ്യയുടെ ചെരുപ്പിന്റെ അടിഭാഗത്ത്‌ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ. ഇതിന്‌ വിപണിയിൽ 10 ലക്ഷത്തോളം രൂപവരെ വിലയുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

New Update
photos(511)

തിരുവനന്തപുരം: ബംഗളൂരുവിൽനിന്ന്‌ കടത്തിക്കൊണ്ടുവന്ന 196 ഗ്രാം എംഡിഎംഎയുമായി ബിജെപി പ്രവർത്തകനുൾപ്പെടെ രണ്ടുപേർ പിടിയിൽ. 

Advertisment

ബിജെപി പ്രവർത്തകനും ചെമ്പഴന്തി അങ്കണവാടി ലൈൻ ജനതാ റോഡിൽ സാബു ഭവനിൽ സാബു (36), ശ്രീകാര്യം കരിയം കല്ലുവിള റോഡിൽ സൗമ്യ ഭവനിൽ രമ്യ (36) എന്നിവരാണ് ഡാൻസാഫ്‌ സംഘത്തിന്റെ പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായർ രാവിലെ 7.30ഓടെ ബംഗളൂരുവിൽനിന്നെത്തിയ കാർ കോവളത്ത് വച്ച് ഡാൻസാഫ്‌ സംഘം പരിശോധിക്കുകയായിരുന്നു. 

രമ്യയുടെ ചെരുപ്പിന്റെ അടിഭാഗത്ത്‌ പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ. ഇതിന്‌ വിപണിയിൽ 10 ലക്ഷത്തോളം രൂപവരെ വിലയുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

Advertisment