കോൾഡ്രിഫ് കഫ് സിറപ്പ് വിൽപ്പന തടയാൻ സംസ്ഥാനത്ത് പരിശോധന

വിവിധ സംസ്ഥാനങ്ങളിൽ കോൾഡ്‌റിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്ന കർശന നിർദ്ദേശം നൽകി ഡ്രഗ് കൺട്രോളർ

New Update
1001303276

തിരുവനന്തപുരം: കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന തടയാനുള്ള പരിശോധനയും സാമ്പിൾ ശേഖരണവും സംസ്ഥാനത്ത് ഇന്നും തുടരും.

Advertisment

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 170 ബോട്ടിലുകൾ കണ്ടെടുത്തിരുന്നു. 52 സാമ്പിളുകളാണ് ആദ്യ ഘട്ടത്തിൽ പരിശോധിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ കോൾഡ്‌റിഫ് ഉൾപ്പെടെയുള്ള കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ രണ്ട് വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് കഫ് സിറപ്പ് നൽകരുതെന്ന കർശന നിർദ്ദേശം നൽകി ഡ്രഗ് കൺട്രോളർ.

ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും ഫാർമസിസ്റ്റുകൾക്കും നിർദേശം.

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്‌ക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകൾ നിർദേശിക്കരുതെന്നും ഒന്നിലധികം മരുന്ന് ചേരുവുകൾ ചേർന്നിട്ടുള്ള സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതിനാൽ അത്തരം പ്രിസ്ക്രിപ്ഷനുകൾ വന്നാൽ ഈ മരുന്നുകൾ നൽകേണ്ടതില്ല- സർക്കുലർ നിർദേശിക്കുന്നു.

മരുന്ന് കുറിപ്പടിയില്ലാതെ കഫ് സിറപ്പ് നൽകരുതെന്ന നിർദേശവുമുണ്ട്. ഇക്കാര്യങ്ങൾ ഉറപ്പാക്കാനായി സംസ്ഥാനത്ത് കർശന നിരീക്ഷണം ഉറപ്പാക്കുാനും തീരുമാനമുണ്ട്

Advertisment