New Update
/sathyam/media/media_files/2025/10/08/niyamasabha-2025-10-08-23-10-19.png)
തിരുവനന്തപുരം: നിയമസഭാസമ്മേളനം നാളെ(വ്യാഴം) അവസാനിപ്പിക്കാൻ നീക്കം. ശബരിമല സ്വർണമോഷണത്തിൻ്റെ പേരിൽ തുടർച്ചയായി പ്രതിപക്ഷം സഭ, സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിക്കം.
Advertisment
വെള്ളിയാഴ്ച വരെയായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. നിയമസഭാ അംഗത്തിനെതിരെ മുഖ്യമന്ത്രി ഇന്ന് നടത്തിയ ബോഡി ഷെയ്മിങ് പ്രസ്താവനയും വിവാദമായിരുന്നു.
ഇതും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. എട്ടു മുക്കാലട്ടി വച്ചതുപോലെ എന്നായിരുന്നു പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ മുഖ്യമന്ത്രി പരിഹസിച്ചത്.
ഇത് സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയില്‍ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.