മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: ഒരാഴ്ചയിൽ 45.11 കോടി രൂപയുടെ സഹായം

ഏറ്റവും കൂടുതൽ തുക വിതരണം ചെയ്തത് വയനാട് ജില്ലയിലാണ്. വയനാട്ടിൽ 32 ഗുണഭോക്താക്കൾക്കായി 3,99,27,700 രൂപയാണ് അനുവദിച്ചത്. 

New Update
photos(134)

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്ന് ഒക്ടോബർ 1 മുതൽ ഒക്ടോബർ 7 വരെയുള്ള ഒരാഴ്ചക്കാലയളവിൽ സംസ്ഥാനത്തെ 1323 ഗുണഭോക്താക്കൾക്കായി 451,128,900 രൂപ അനുവദിച്ചു. 

Advertisment

ഏറ്റവും കൂടുതൽ തുക വിതരണം ചെയ്തത് വയനാട് ജില്ലയിലാണ്. വയനാട്ടിൽ 32 ഗുണഭോക്താക്കൾക്കായി 3,99,27,700 രൂപയാണ് അനുവദിച്ചത്. 


ഇതിൽ, വയനാട് ടൗൺഷിപ്പ് പ്രോജക്ടിന്റെ കരാർ മൂല്യത്തിന്റെ 39.80 കോടി രൂപയുടെ മൊബിലൈസേഷൻ അഡ്വാൻസിന്റെ വിതരണവും ഉൾപ്പെടുന്നു. 


ഏറ്റവും കൂടുതൽ ആളുകൾക്ക് സഹായം ലഭിച്ചത് മലപ്പുറം ജില്ലയിലാണ്; ഇവിടെ 236 ഗുണഭോക്താക്കൾക്കായി 1,21,81,000 രൂപ അനുവദിച്ചു.

Advertisment