ഡയസിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ. മുഖ്യമന്ത്രിയുടെ ബോഡി ഷെയ്മിംങ് പരാമർശം സഭയിൽ. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം

വാച്ച് ആൻഡ് വാട്ടർമാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഇന്നലത്തെ ബോഡി ഷെയ്മിം​ഗ് പരാമർശവും വിഡി സതീശൻ പറഞ്ഞു. 

New Update
photos(556)

തിരുവനന്തപുരം: നിയമസഭയിൽ ഇന്നും ഭരണ പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങിയതോടെ പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധത്തിന് വഴിവെച്ചത്. 

Advertisment

വാച്ച് ആൻഡ് വാട്ടർമാരെ വെച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്പീക്കർ ശ്രമിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഇന്നലത്തെ ബോഡി ഷെയ്മിം​ഗ് പരാമർശവും വിഡി സതീശൻ പറഞ്ഞു. 

ഇതോടെ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഞാൻ സംസാരിക്കുമ്പോൾ ഇടപെടരുതെന്ന് സ്പീക്കറോട് പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഇതോടെ വാക്കുതർക്കമുണ്ടാവുകയും ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലേക്കുമിറങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ചൻ വാട്ടർമാരോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി. 

ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ഡയസിനു മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്.

എന്നാൽ സ്പീക്കറുടെ ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലാണ് സ്പീക്കർ. തുടർച്ചയായി നാലാം ദിവസമാണ് സഭയിൽ പ്രതിപക്ഷ ബഹളം നടക്കുന്നത്. സ്വർണ്ണപ്പാളി വിഷയത്തിലാണ് പ്രതിഷേധം നടക്കുന്നത്.

Advertisment