New Update
/sathyam/media/media_files/2025/10/09/photos563-2025-10-09-12-16-38.jpg)
തിരുവനന്തപുരം: കാൻസർ രോഗികൾക്ക് ചികിത്സയ്ക്കായുള്ള കെഎസ്ആർടിസി ബസ് യാത്ര സൗജന്യമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.
Advertisment
സംസ്ഥാനത്തെ ഏത് ആശുപത്രിയിൽ ചികിത്സതേടുന്ന കാൻസർ രോഗികൾക്കും ആനുകൂല്യം ലഭിക്കും. സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും ഈ സൗകര്യം ലഭിക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.
റേഡിയേഷൻ, കീമോ ചികിത്സയ്ക്കായി ആർസിസി, മലബാർ കാൻസർ സെന്റർ, കൊച്ചി കാൻസർ സെന്റർ, സ്വകാര്യ ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സൗകര്യം ലഭിക്കും.
യാത്ര തുടങ്ങുന്ന ഇടം മുതൽ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്. ചികിത്സിക്കുന്ന ഡോക്ടർ സർട്ടിഫൈ ചെയ്താൽ ഇതിനുള്ള പാസ് അനുവദിക്കും.
നേരത്തെ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ഈ സൗകര്യം ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ സൂപ്പർ ഫാസ്റ്റ് ബസുകളിലേക്കും വ്യാപിച്ചിരിക്കുന്നത് എന്നും മന്ത്രി അറിയിച്ചു.