സ്വർണ്ണക്കൊള്ളയിൽ ആടിയുലഞ്ഞ് നിൽക്കുന്ന സർക്കാരിനും സി.പി.എമ്മിനും തിരിച്ചടിയായി മുഖ്യമന്ത്രിയുടെ മകനെതിരായ ഇ.ഡി സമൻസ്. 2023 ൽ അയച്ച സമൻസിൽ തുടർ നടപടിയില്ല. കഴിഞ്ഞ വർഷം എസ്.എഫ്.ഐ.ഒ ചോദ്യം ചെയ്ത വീണയുടെ കേസും എങ്ങുമെത്തിയില്ല. കരുവന്നൂരും കാണാനില്ല. സി.പി.എം - ബി.ജെ.പി ബന്ധമെന്ന യു.ഡി.എഫ് ആരോപണം ശരിവെയ്ക്കുന്ന തരത്തിലേക്കോ കാര്യങ്ങളുടെ പോക്ക്?

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ ഇ.ഡി നടത്തിയ അന്വേഷണ പ്രകാരം രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചു.

New Update
1001316968

തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കുള്ള സംബന്ധിച്ച കേസിൽ ആടിയുലഞ്ഞ് നിൽക്കുന്ന സർക്കാരിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കി മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൻ വിവേകിനെ എതിരായ ഇ.ഡിയുടെ സമൻസ്.

Advertisment

2023 അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന അവസരത്തിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ മകനും സമൻസ് നൽകിയിട്ടുള്ളത്. 

എന്നാൽ ഈ കേസിന്റെ തുടർ നടപടികൾ എങ്ങും എത്തിയിട്ടില്ല. 2023 ൽ സമൻസ് അയച്ചെങ്കിലും ചോദ്യം ചെയ്യലിന് വിവേക് ഹാജരായിട്ടില്ല.

പിന്നീട് സമൻസ് അയക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.

അന്ന് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെടുത്തിയാണ് വിവേകിനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.

കേന്ദ്ര ഏജൻസികൾ സി.പി.എം നേതാക്കൾക്കും മന്ത്രിമാർക്കും എതിരെ എടുക്കുന്ന കേസുകൾ എല്ലാം തന്നെ അന്വേഷണ പുരോഗതി ഇല്ലാതെ കിടക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് വിവേകിന് ഇ.ഡി നോട്ടീസ് അയച്ചിട്ടുള്ളത്.

എന്നാൽ കുറ്റം ആരോപിക്കപ്പെട്ട വ്യക്തി പിന്നീട് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടോ എന്ന വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല.

സി.എം ആർ എൽ - എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ 2024 ഒക്ടോബറിൽ എസ്എഫ്ഐ ഒ ചോദ്യം ചെയ്തിരുന്നു.

പിന്നീട് അതുമായി ബന്ധപ്പെട്ട് തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കേസിൽ ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ച മാത്യു കുഴൽനാടനും തിരിച്ചടിയേറ്റിരുന്നു.

വീണ വിജയൻ്റെ കമ്പനിയായ എക്സാലോജിക് കരിമണൽ വ്യവസായിയുടെ കൈയ്യിൽ നിന്നും അനധികൃതമായി പണം പറ്റി എന്നായിരുന്നു ആരോപണമുയർന്നത്.

എസ്എഫ്ഐ ഒ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. 

കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ ഇ.ഡി നടത്തിയ അന്വേഷണ പ്രകാരം രണ്ടാംഘട്ട കുറ്റപത്രം സമർപ്പിച്ചു.

എറണാകുളം പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സിപിഎം തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ,  കെ. രാധാകൃഷ്ണൻ എംപി എന്നിവർക്കുപുറമേ സിപിഎമ്മിനെയും പ്രതിചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 

 പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇ.ഡി ആരോപിക്കുന്നത്. 128 കോടി രൂപ പ്രതികളിൽനിന്ന് കണ്ടുകെട്ടിയിരുന്നു

Advertisment