യുവാവിന്റെ‌ ആത്മഹത്യ: പീഡിപ്പിച്ച ആർഎസ്‌എസ് ശാഖാ പ്രമുഖിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: വി.കെ സനോജ്

ശാഖയിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ എത്രയോ കാലമായി പറയുന്നു.

New Update
V K SANOJ

തിരുവനന്തപുരം: കോട്ടയത്ത് ജീവനൊടുക്കിയ യുവാവിനെ പീഡിപ്പിച്ച ആർഎസ്എസ് ശാഖാ പ്രമുഖിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.

Advertisment

ശാഖയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നാണ് ആത്മഹത്യാ കുറിപ്പ്.

ശാഖയിൽ എന്താണ് നടക്കുന്നതെന്ന് ഞങ്ങൾ എത്രയോ കാലമായി പറയുന്നു. ആർഎസ്എസ് ശാഖയിലേക്ക് തെറ്റിധാരണ മൂലം പോയവർക്കുള്ള മുന്നറിയിപ്പാണ് ഇതെന്നും വി.കെ സനോജ് പറഞ്ഞു.

കോട്ടയം തമ്പലക്കാട് സ്വദേശിയായ അനന്തുവാണ് ജീവനൊടുക്കിയത്. ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമാണ് ജീവനൊടുക്കിയത്.

ആർഎസ്എസ് ശാഖയിൽ നിന്നും പ്രവർത്തകരിൽ നിന്നും നേരിടേണ്ടിവന്ന ക്രൂരതകൾ മരണമൊഴിയായി എഴുതി ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്താണ് അനന്തു ജീവനൊടുക്കിയത്.

നാല് വയസുളളപ്പോൾ തന്നെ ഒരാൾ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആർഎസ്എസ് എന്ന സംഘടനയിലെ പലരിൽ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

Advertisment