ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെ സ്വകാര്യബസ് വേഗത്തിൽ ഹോണടിച്ചെത്തി. നടപടിയെടുത്ത് മന്ത്രി കെ.ബി ഗണേഷ് കുമാർ. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് നിർദേശം

കോതമംഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി.

New Update
photos(174)

തിരുവനന്തപുരം: ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെ സ്വകാര്യബസ് വേഗത്തിൽ ഹോണടിച്ചെത്തിയതിൽ നടപടിയെടുത്ത് മന്ത്രി കെ.ബി ഗണേഷ് കുമാർ. ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ആർടിഒക്ക് നിർദേശം നൽകി. 

Advertisment

കോതമംഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. നിയമ ലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി.


'ബഹുമാനപ്പെട്ട എംഎൽഎ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്, ഫയർ എഞ്ചിൻ വരുവാണെന്നാ അദ്ദേഹം വിചാരിച്ചത്. ഞാനും പേടിച്ചുപോയി. 


നിറയെ ആളെയും കൊണ്ട് റോക്കറ്റ് പോവുന്ന സ്പീഡിലാ പോയത്. ബസ് സ്റ്റാൻഡിനകത്ത് ഇത്രയും ഹോണടിക്കേണ്ട ആവശ്യമെന്താണ്?' എന്ന് ഗണേഷ് കുമാർ പരിപാടിക്കിടെ ചോദിച്ചു.

Advertisment