സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം. കൊല്ലം സ്വദേശിയായ സ്ത്രീ മരിച്ചു. ഈ മാസം മൂന്നാമത്തെ മരണം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

New Update
amibic feaver

 തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര മരണം. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ സ്ത്രീ ആണ് മരിച്ചത്. 

Advertisment

48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കശുവണ്ടി തൊഴിലാളിയായിരുന്നു ഇവർ. 

സെപ്റ്റംബർ 23 ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഇവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം മൂന്നാമത്തെ അമീബിക്ക് മസ്തിഷ്ക ജ്വര മരണമാണിത്.

Advertisment