/sathyam/media/media_files/2025/10/12/photos576-2025-10-12-17-15-16.jpg)
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് സംശയ നിഴലിലല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത്.
സ്മാർട്ട് ക്രിയേഷൻസിന് വീണ്ടും സ്വർണം പൂശാൻ ഏൽപ്പിക്കണ്ടെന്ന് തിരുവാഭരണം കമ്മീഷണർ റിപ്പോർട്ട് എഴുതിയത് സാങ്കേതികമായ പ്രശ്നങ്ങൾ കൊണ്ടുമാത്രമാണെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
മാനദണ്ഡങ്ങൾ ഒന്നും ലംഘിച്ചിട്ടില്ലെന്നും, നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.
എത് അന്വേഷണവും നേരിടാൻ ബോർഡ് തയ്യാറാണ്, സർവീസിലുള്ള അസിസ്റ്റൻറ് എൻജിനീയർക്കെതിരായ നടപടിയിൽ തീരുമാനം മറ്റന്നാളുണ്ടാകുമെന്നും പ്രശാന്ത് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിനെ സംശയമുനയിൽ നിർത്തുന്നതായിരുന്നു ദേവസ്വം വിജിലൻസ് റിപ്പോർട്ട്.
ദ്വാരപാലക ശില്പ പാളികൾ നിയമവിരുദ്ധമായി ഉണ്ണികൃഷ്ണൻ പോറ്റി പുറത്തു കൊണ്ട്പോയത് ദേവസ്വം ബോർഡിന്റെ വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബോർഡിനെതിരെ തുടർനടപടി വേണമെന്ന് ശിപാർശ ചെയ്യുന്നുന്നതാണ് റിപ്പോർട്ട്. ബോർഡ് അംഗങ്ങളുടെ അറിവോടെയാണ് പാളികൾ ഇളക്കിമാറ്റി കൊണ്ടുപോയെന്ന് എഫ്ഐആറിലും പറഞ്ഞിരുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാർ അടക്കമുള്ളവരെ പ്രതിചേർത്താണ് കേസ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നണ് എ. പത്മകുമാറിൻ്റെയും വാദം.