സ്വര്‍ണക്കൊള്ളയില്‍ വീണ്ടും നടപടി. അസി. എഞ്ചിനീയര്‍ സുനില്‍ കുമാറിന് സസ്‌പെന്‍ഷന്‍

2019ലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘം അന്വേഷണവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്

New Update
images (1280 x 960 px)(333)

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥനായ സുനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്തു. 

Advertisment

ശബരിമലയിലെ അസിസ്റ്റന്റ് എൻജിനീയറാണ് നിലവിൽ സുനിൽ കുമാർ. ചൊവ്വാഴ്ച ചേർന്ന പ്രതിവാര ദേവസ്വം ബോർഡ് യോഗമാണ് അസിസ്റ്റന്റ് എൻജിനീയർ സുനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. 

സുനിൽ കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തിരുന്നു. 

മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോർഡ് നടപടി എടുക്കുകയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

2019ലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണസംഘം അന്വേഷണവുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. ഉണ്ണിക്കൃഷ്ണൻ പോറ്റി അടക്കം പത്തുപേർക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

ഇതിൽ നിലവിൽ സർവീസിലുള്ളത് രണ്ട് ഉദ്യോഗസ്ഥരാണ്. ഇതിൽ ഒരാളായ മുരാരി ബാബുവിനെ ദേവസ്വം ബോർഡിന്റെ കഴിഞ്ഞയോഗം സസ്പെൻഡ് ചെയ്തിരുന്നു. 

പിന്നാലെയാണ് സുനിൽകുമാറിനെതിരേയും നടപടി എടുത്തിട്ടുള്ളത്. ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും അന്തിമ റിപ്പോർട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് അറിയിച്ചിരുന്നു.

Advertisment