/sathyam/media/media_files/2025/10/16/mushrooms-2025-10-16-19-45-38.jpg)
തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ വനത്തിനുള്ളിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ച് ​ദേഹാസ്വസ്ഥ്യമുണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തിലെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കിഴക്കിൻകര പുത്തൻവീട്ടിൽ കാരിക്കുഴി കുമ്പിച്ചൽ കടവ് സ്വദേശി മോഹനൻകാണി (65), ഭാര്യ സാവിത്രിയമ്മ (65), മകൻ അരുൺ (39), മരുമകൾ സുമ (33), ചെറുമക്കളായ അഭിഷേക് (10), അനശ്വര (14) എന്നിവരാണ് ചികിത്സയിലുള്ളത്.
വ്യാഴാഴ്ച രാവിലെ വനത്തിനുള്ളിൽ നിന്ന് കൂൺ ശേഖരിച്ച് പാചകം ചെയ്തു കഴിക്കുകയായിരുന്നു. വിഷക്കൂൺ ആയിരുന്നുവെന്നാണ് വിവരം.
തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ഇവരെ ഉച്ചയ്ക്ക് ഒരുമണിയോടെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
അഭിഷേകിന്റെയും അനശ്വരയുടെയും നില ഗുരുതരാവസ്ഥയിലായിരുന്നു. തുടർച്ചയായുള്ള ഛർദ്ദിയും രക്തസമ്മർദ്ദം താഴ്ന്ന നിലയിലുമായിരുന്നു. അടിയന്തിര ചികിത്സ നൽകിയതിനെ തുടർന്ന് അപകടനില തരണം ചെയ്തു.