ഭൂപതിവ് ഭേദഗതി ചട്ടം വിജ്ഞാപനമായി. ഇനി എല്ലാ വീടുകളും ക്രമവൽക്കരിക്കാൻ അപേക്ഷ നൽകേണ്ടതില്ല

ടൂറിസം മേഖലയിലെ നിർമ്മാണങ്ങൾ ക്രമവത് കരിക്കാൻ ന്യായവിലയുടെ അഞ്ചു ശതമാനം അടയ്ക്കണമെന്നും വിജ്ഞാപനത്തിൽ ഉണ്ട്. 

New Update
kerala gazette

തിരുവനന്തപുരം: ഭൂപതിവ് ഭേദഗതി ചട്ടം വിജ്ഞാപനമായി. എല്ലാ വീടുകളും ക്രമവൽക്കരിക്കാൻ അപേക്ഷ നൽകേണ്ടതില്ല. അനുവദിച്ചിരുന്ന പട്ടയത്തിൽ വീട് നിർമ്മാണം അനുവദനീയമാണെങ്കിൽ ക്രമവത്കരിക്കേണ്ടതില്ല. 

Advertisment

റബർകൃഷിക്കും മറ്റുമായി അനുവദിച്ച ഭൂമിയിലെ നിർമ്മാണങ്ങൾ ക്രമവത്കരണം. ടൂറിസം മേഖലയിലെ നിർമ്മാണങ്ങൾ ക്രമവത് കരിക്കാൻ ന്യായവിലയുടെ അഞ്ചു ശതമാനം അടയ്ക്കണമെന്നും വിജ്ഞാപനത്തിൽ ഉണ്ട്. 

സെപ്റ്റംബർ 19 നാണ് ഭൂപതിവ് ചട്ടം നിയമസഭ സബ്ജക്റ്റ് കമ്മിറ്റി ഭേദഗതികളോടെ അംഗീകരിച്ചത്. മലയോര കർഷകർ ഏറെക്കാലമായി കാത്തിരിക്കുന്നതാണ് ഭൂപതിവ് ചട്ട ഭേദഗതി.

Advertisment