New Update
/sathyam/media/media_files/2025/02/19/84A6ONOqfRLlWOpTjjSn.jpg)
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച എസ് എച്ച് ഒ പിടിയിൽ. തിരുവനന്തപുരം വിളപ്പിൽശാല എസ് എച്ച് ഒ നിജാമിനിയാണ് കന്റോൺമെന്റ് പൊലീസ് പിടികൂടിയത്.
Advertisment
നിജാം ഓടിച്ച കാർ രണ്ടു വാഹനങ്ങളിൽ ഇടിച്ച് അപകടമുണ്ടാക്കിയിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.വ്യാഴാഴ്ച വൈകീട്ട് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
KL 01 CE 2914 വാഹനത്തിൽ യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് ജനറൽ ഹോസ്പിറ്റൽ ഭാഗത്തേക്ക് ജീവന് ആപത്തുണ്ടാക്കും വിധം അമിതവേഗത്തിൽ വാഹനമോടിച്ചു എന്നാണ് എഫ് ഐ ആറിൽ പറയുന്നത്.