മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ച ഫലം കണ്ടു. ദുബായ്, അബുദാബി സർവീസുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ച് എയർ ഇന്ത്യ

തിരുവനന്തപുരം ദുബായ് സര്‍വീസുകള്‍ 28 മുതലും തിരുവനന്തപുരം അബുദാബി സര്‍വീസ് ഡിസംബര്‍ മൂന്ന് മുതലും ആരംഭിക്കും.

New Update
air india

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന്‌ ദുബായ്, അബുദാബി സർവീസുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ച് എയർ ഇന്ത്യ. 

Advertisment

തിരുവനന്തപുരം ദുബായ് സര്‍വീസുകള്‍ 28 മുതലും തിരുവനന്തപുരം അബുദാബി സര്‍വീസ് ഡിസംബര്‍ മൂന്ന് മുതലും ആരംഭിക്കും. തിരുവനന്തപുരത്തേക്ക്‌ ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ ഉണ്ടാവും.

എയർഇന്ത്യ എക്സ്‍പ്രസിന്റെ മാർച്ച് 26 വരെയുള്ള ശീതകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ദുബായ്, അബുദാബി സെക്ടറുകളിലേക്കുള്ള വിമാന സർവീസുകള്‍ കുറച്ചിരുന്നു. മുഖ്യമന്ത്രി നടത്തിയ ചർച്ചയെ തുടര്‍ന്ന് സര്‍വീസുകള്‍ വേഗത്തില്‍ പുനരാരംഭിക്കാൻ ധാരണയായിരുന്നു.

Advertisment