ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു. കേസെടുത്ത് പൊലീസ്. പ്രതിക്കായി തിരച്ചില്‍. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി

രാവിലെ ഹോസ്റ്റല്‍ നടത്തിപ്പുകാരോട് യുവതി വിവരം പറയുകയായിരുന്നു.

New Update
police vehicle

തിരുവനന്തപുരം:  കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്തു. ഐടി ജീവനക്കാരിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. 

Advertisment

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സംഭവത്തില്‍ കേസെടുത്ത കഴക്കൂട്ടം പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

യുവതികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലിലെ ഒരു മുറിയില്‍ തനിച്ചാണ് ഈ യുവതി താമസിച്ചിരുന്നത്. മുറിക്കുള്ളില്‍ അതിക്രമിച്ച് കയറിയാണ് പ്രതി യുവതിയെ ബലാത്സംഗം ചെയ്തത്. 

ഞെട്ടി ഉണര്‍ന്ന ശേഷം പ്രതിയെ പെണ്‍കുട്ടി തള്ളി മാറ്റുകയായിരുന്നു. പിന്നാലെ ഇയാള്‍ ഇറങ്ങി ഓടിയെന്നും പരാതിയില്‍ പറയുന്നു.

രാവിലെ ഹോസ്റ്റല്‍ നടത്തിപ്പുകാരോട് യുവതി വിവരം പറയുകയായിരുന്നു. തുടര്‍ന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയത്. 

പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം പൊലീസ് കേസെടുക്കുകയായിരുന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

Advertisment