വർക്കല മൈതാനം അണ്ടർ പാസേജ് സൗന്ദര്യവത്കരിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി 99 ലക്ഷം രൂപയുടെ ഭരണാനുമതി അനുമതി

വർക്കല അണ്ടർ പാസേജിൻറെ ചുമരുകൾ മോടിപിടിപ്പിക്കുന്നത് ഇവിടെയെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെയടക്കം ശ്രദ്ധ ആകർഷിക്കുന്നതിന് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

New Update
varkala under passage

തിരുവനന്തപുരം: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ വർക്കലയുടെ പ്രവേശന കവാടമായി അറിയപ്പെടുന്ന വർക്കല മൈതാനം അണ്ടർ പാസേജ് സൗന്ദര്യവത്കരിക്കുന്നതിന് 99,94,110 ലക്ഷം രൂപയുടെ ഭരണാനുമതി.

Advertisment

ഡിസൈൻ പോളിസിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ മേൽപ്പാലങ്ങളുടെ അടിഭാഗം സൗന്ദര്യവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്.


വർക്കല എംഎൽഎ വി ജോയി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു. 


ഇതിൻറെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ആറ് മാസത്തിനകം പദ്ധതി പൂർത്തീകരിക്കണം. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല.

വർക്കല അണ്ടർ പാസേജിൻറെ ചുമരുകൾ മോടിപിടിപ്പിക്കുന്നത് ഇവിടെയെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെയടക്കം ശ്രദ്ധ ആകർഷിക്കുന്നതിന് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.

മേൽപ്പാലത്തിൻറെ അടിഭാഗത്തുള്ള ചുമരുകൾ ആകർഷകമായ ആർട്ട് വർക്കുകളാലും മനോഹരമായ ദീപാലങ്കാരങ്ങളാലും മോടി കൂട്ടുന്നതാണ് പദ്ധതി.

Advertisment