New Update
/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലില്‍ കയറി ഐടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച പ്രതി പിടിയില്‍.
Advertisment
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് പൊലീസ് ഇയാളെ സാഹസികമായി പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ ട്രക്ക് ഡ്രൈവറാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.
ഐടി നഗരമായ കഴക്കൂട്ടത്ത് ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന യുവതിയെയാണ് ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചത്.
യുവതി പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് അന്വേഷണത്തിനായി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു