/sathyam/media/media_files/9P2rDyrkjAZVITHsYNoj.jpg)
തിരുവനന്തപുരം: കഴക്കൂട്ടം പീഡനക്കേസിൽ പ്രതിയെ അതിജീവിത തിരിച്ചറിഞ്ഞു.മധുര സ്വദേശി ബെഞ്ചമിൻ (35) ആണ് പ്രതി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഹോസ്റ്റലിലെ ബലാത്സംഗത്തിന് മുൻപ് പ്രതി സമീപത്തെ മൂന്ന് വീടുകളിൽ മോഷണശ്രമം നടത്തിയിരുന്നു.
CCTVയിൽ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ ഒരു വീട്ടിൽ നിന്ന് കുട എടുത്ത് മുഖം മറച്ചായിരുന്നു ഹോസ്റ്റലിൽ കയറിയതെന്നും പൊലീസ് കണ്ടെത്തി.
പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
തമിഴ്നാട്ടിൽ ബഞ്ചമിനെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് പിന്തുടർന്ന് എത്തിയപ്പോൾ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന ബെഞ്ചമിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഡാൻസാഫ് പൊലീസ് സംഘം പിന്നാലെ സാഹസികമായി ഓടിയാണ് ഇയാളെ പിടികൂടിയത്.
തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണെന്നും പൊലീസ് പറയുന്നു.
ലോറി ഡ്രൈവർ കൂടിയായ പ്രതിയെ മധുരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ പുലര്‍ച്ചെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മുറിയില്‍ ഉറങ്ങുകയായിരുന്നു യുവതി.
ഈ സമയത്താണ് ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന യുവതിയെ പ്രതി പീഡിപ്പിക്കുന്നത്. ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്നാണ് പ്രതി അകത്തുകയറിയത്.
ഞെട്ടിയുണർന്ന യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് യുവതി മൊഴി നൽകിയിരുന്നു.
എന്നാല്‍ ഹോസ്റ്റലിന് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യത്തില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്