/sathyam/media/media_files/2025/08/27/sunny-joseph-press-meet-2025-08-27-19-10-17.jpg)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സിപിഎമ്മും മുഖ്യമന്ത്രിയും ബിജെപിക്കൊപ്പമെന്ന് വ്യക്തമാകുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്.
'മുഖ്യമന്ത്രിയുടെ മകന് ഇഡി അയച്ച നോട്ടീസ് അന്തരീക്ഷത്തില്‍ നില്‍ക്കുകയാണ്.
അതിനെക്കുറിച്ച് പറയാന്‍ മുഖ്യമന്ത്രിക്കോ ഇഡിക്കോ ബിജെപിക്കോ ഒന്നുമില്ല. ബിജെപി സിപിഎം ബന്ധം മറ നീക്കി പുറത്തുവരുന്നു.
കാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പിഎം ശ്രീ പദ്ധതിയില്‍ തീരുമാനമെടുത്തത് സംശയകരമാണ്.
സിപിഎമ്മിന്‍റെ വല്യേട്ടന്‍ മനോഭാവമാണ് എല്‍ഡിഎഫില്‍ ഇപ്പോള്‍ നടക്കുന്നത്'. സിപിഐ അവരുടെ നിലപാടിൽ ഉറച്ചുനിന്നാൽ പിന്തുണ ഞങ്ങള്‍ നൽകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയിലെ സിപിഐയുടെ എതിർപ്പ് ചർച്ച ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പ്രതികരിച്ചു.
ഫണ്ട് ഇല്ലാത്തതിനാൽ ആണ് പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ പ്രതികരണത്തിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തയ്യാറായില്ല.
അടുത്ത മന്ത്രിസഭായോഗത്തിലും പിന്നീട് നടക്കുന്ന ഇടതുമുന്നണി യോഗത്തിലും എതിർപ്പ് കാര്യമായ രേഖപ്പെടുത്താനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്.
സർക്കാരിന്റെ നയ വ്യതിയാനം ആത്മഹത്യാപരമാണെന്ന് സിപിഐ മുഖപത്രമായ ജനയുഗത്തിലെ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.