പിഎം ശ്രീ പദ്ധതി: നിർണായക മന്ത്രിസഭാ യോഗം ഇന്ന്. എതിർപ്പ് അറിയിക്കാൻ സിപിഐ മന്ത്രിമാർ

സിപിഐ വിമർശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുമെന്ന് എൽഎഡിഎഫ് കൺവീനറും വ്യക്തമാക്കിയതാണ്

New Update
1001344914

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള സർക്കാർ തീരുമാനത്തിനിടെ നിർണായക മന്ത്രി സഭാ യോഗം ഇന്ന്.

Advertisment

 സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തും.

പദ്ധതിയുടെ ഭാഗമാകേണ്ടതില്ലെന്ന പാർട്ടി നിലപാട് മന്ത്രിസഭാ യോഗത്തിൽ അറിയിക്കാനാണ് നേതൃത്വത്തിൻ്റെ നിർദ്ദേശം.

ഇന്ന് ആരംഭിക്കുന്ന സിപിഐ സംസ്ഥാന നേതൃയോഗങ്ങളും വിഷയംചർച്ച ചെയ്യും.

വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകുന്ന വിധത്തിൽ എങ്ങനെയാണ് കേന്ദ്രഫണ്ട് വിനിയോഗിക്കാൻ കഴിയുക എന്ന് പരിശോധിക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്.

സിപിഐ വിമർശനമുന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുമെന്ന് എൽഎഡിഎഫ് കൺവീനറും വ്യക്തമാക്കിയതാണ്.

പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയാലും ദേശീയ വിദ്യാഭ്യാസനയം കേരളം അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞിരുന്നു.

 എൻഇപിയിൽ സംസ്ഥാനത്തിനു ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും പിഎം ശ്രീ പദ്ധതി നടപ്പിലാക്കുകയെന്നും എം.എ ബേബി പറഞ്ഞു

Advertisment