New Update
/sathyam/media/media_files/2025/09/08/binoy-viswam-cpi-2025-09-08-13-56-18.jpg)
തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ ചേരുന്നതിൽ എതിർപ്പ് ശക്തമാക്കി സിപിഐ.
Advertisment
പദ്ധതി കേരള സർക്കാർ നടപ്പിലാക്കാൻ പോകുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് കാവിവൽക്കരണം നടത്താനുള്ള കുറുക്കുവഴിയാണ് പിഎം ശ്രീ.പദ്ധതി നടപ്പിലാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്.
ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന എൻ.ഇ.പി. വിഷയത്തിൽ സിപിഐക്കും സിപിഎമ്മിനും ഒരേ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.
എല്ലാ ഇടതുപക്ഷ പ്രസ്ഥാനങ്ങളും മതേതരബോധമുള്ള മനുഷ്യരും പദ്ധതിയെ എതിര്‍ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.