/sathyam/media/media_files/2025/10/22/kazhakkoottam-technopark-2025-10-22-20-34-45.jpg)
തിരുവനന്തപുരം: കേരളത്തിലെ ഐടി ഹബ്ബായ കഴക്കൂട്ടം ടെക്നോപാര്‍ക്ക് വന്‍ വിപുലീകരണത്തിന് ഒരുങ്ങുന്നു.
ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം പദ്ധതിയുടെ രണ്ടാം ഘട്ടം വിപുലീകരണത്തിന് 2026 ല്‍ തുടക്കമാകും.3,000 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന പദ്ധതി നേരിട്ടുള്ള 30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
ടെക്നോപാര്‍ക്ക് ഫേസ്-മൂന്ന് ക്യാംപസില്‍ 60 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കുന്ന ഈ സമ്മിശ്ര പദ്ധതിയില്‍ ലോകോത്തര നിലവാരത്തിലുള്ള ഓഫീസ് സ്പെയ്സുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍, അത്യാധുനിക അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയെല്ലാം ഉള്‍പ്പെടും.
ഏഴ് കെട്ടിടങ്ങളിലായി ആറ് ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബില്‍റ്റ്-അപ്പ് ഏരിയ ഡൗണ്‍ടൗണ്‍ പ്രോജക്റ്റിലുണ്ടാകും.
ടെക്നോപാര്‍ക്കിന്റെ ഔദ്യോഗിക വോഡ്കാസ്റ്റായ 'ആസ്പയര്‍: സ്റ്റോറീസ് ഓഫ് ഇന്നൊവേഷന്‍' പരിപാടിയില്‍ ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്സിന്റെ ഇന്ത്യ സിഇഒ അജയ് പ്രസാദ് ആണ് രണ്ടാം ഘട്ട പ്രഖ്യാപനം നടത്തിയത്.
സംയോജിത ടൗണ്‍ഷിപ്പ് പദ്ധതി തിരുവനന്തപുരത്ത് ഉന്നത നിലവാരമുള്ള ബിസിനസ് ഇന്‍ഫ്രാസ്ട്രക്ചര്‍ സൃഷ്ടിക്കുമെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.