New Update
/sathyam/media/media_files/2025/09/19/airindia-flight-1-2025-09-19-19-20-51.jpg)
തിരുവനന്തപുരം: റാഞ്ചിയിൽ ഒക്ടോബർ 24 മുതൽ ഡിസംബർ 2 വരെ നടക്കുന്ന അണ്ടർ 15 ബോയ്‌സ് ആൻഡ് ഗേൾസ് ഇന്ത്യൻ ടീം വോളിബോൾ സെലക്ഷൻ ട്രയലിലേക്ക് കേരളത്തിൽനിന്ന് നാല് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും തെരഞ്ഞെടുക്കപ്പെട്ടു.
Advertisment
ഇവർക്ക് ട്രെയിൻ ടിക്കറ്റ് കൺഫേം അല്ലാത്തതിനാൽ വിദ്യാഭ്യാസ വകുപ്പ് ഫ്‌ലൈറ്റ് ടിക്കറ്റ് എടുത്തുനൽകി. സാമ്പത്തിക പ്രയാസത്താൽ ഇതിൽ പലരും പോകേണ്ടന്ന് തീരുമാനിച്ചിരുന്നു.
എന്നാൽ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ ഇവർക്ക് തുണയായി. സംഘം ഒക്ടോബർ 23 ന് ഉച്ചയ്ക്ക് 11.30ന് നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെടും.