/sathyam/media/media_files/2025/10/23/1001347642-2025-10-23-12-44-25.jpg)
തിരുവനന്തപുരം: കലാമണ്ഡലത്തിൽ നടക്കുന്ന പിൻവാതിൽ നിയമനത്തിനെതിരെ വൈസ് ചാൻസിലർ മല്ലിക സാരാഭായി രംഗത്ത് വന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയായി.
ഗവർണറുടെ അധികാരം എടുത്തു കളയാൻ സർക്കാർ നേരിട്ട് നിയമിച്ച ചാൻസിലർ കടകം തിരിഞ്ഞതോടെ സർക്കാറിനും സിപിഎമ്മിനും ഉത്തരംമുട്ടി.
ഈ ഡിജിറ്റൽ കാലത്ത് ഒരു ഇമെയിൽ പോലും അയക്കാൻ അറിയാത്ത ഉദ്യോഗസ്ഥരാണ് കലാമണ്ഡലം സർവകലാശാലായിൽ ഉള്ളതെന്നും കഴിവില്ലാത്ത ജീവനക്കാര്‍ സ്ഥാപനത്തിൻ്റെ വളര്‍ച്ചയ്ക്ക് പ്രതിബന്ധമാകുന്നുവെന്നും മല്ലികാ സാരാഭായ് തുറന്നടിച്ചതാണ് സിപിഎമ്മിനെ വെട്ടിൽ ആക്കിയത്.
ഒരു ഇംഗ്ലീഷ് ദേശീയ മാധ്യമത്തോടാണ് മല്ലിക മനസ്സുതുറന്നത്.
2022 ലാണ് മല്ലികയെ കലാമണ്ഡലം കൽപിത സർവ്വകലാശാലയുടെ ചാൻസിലർ ആക്കി സർക്കാർ നിയമിക്കുന്നത്.
കലാമണ്ഡലം, കല്‍പിത സര്‍വകലാശാലയായി ഉയര്‍ത്തപ്പെട്ടപ്പോള്‍, ക്ലാര്‍ക്കുമാരായിരുന്ന ആളുകള്‍ പെട്ടെന്ന് ഓഫീസര്‍മാരായി.
വൈസ് ചാന്‍സലറും രജിസ്ട്രാറും അല്ലാതെ മറ്റാര്‍ക്കും ഇംഗ്ലീഷില്‍ ഒരു ഇ-മെയില്‍ അയയ്ക്കാന്‍ പോലും അറിയില്ല ഇവരുടെയെല്ലാം രാഷ്ട്രീയമാണ് പ്രശ്‌നമെന്നും മല്ലിക സാരാഭായ് അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
"എന്തു ചോദിച്ചാലും 'ഐ ഡോണ്ട് നോ' (എനിക്കൊന്നുമറിയില്ല) എന്ന പല്ലവി പാടുന്നവരെ സ്ഥാപനം നടത്തിക്കൊണ്ടു പോകാനാവില്ല സാമ്പത്തിക പരാധീനതയും യാതൊരു കഴിവുമില്ലാത്ത ഒരു പറ്റം ജീവനക്കാരെയും വെച്ച് സർവകലാശാ ലയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ വളരെ ബുദ്ധിമുട്ടാണ്.
വൈസ് ചാൻസലർ അനന്തകൃഷ്ണൻ സമർത്ഥനാണ്.
ഹൈദരാബാദ് സർവകലാശാലയിൽ പ്രവർത്തിച്ച പരിചയം ഉണ്ട്. നിലവിലെ സിസ്റ്റം പരിഷ്കരിക്കാതെ ഒരടി മുന്നോട്ട് പോകാനാവില്ല.
കമ്പ്യൂട്ടർ തുറക്കാനും അടയ്ക്കാനും അറിയാവുന്നവരെ എങ്കിലും നിയമിക്കണ്ടേ, വർഷത്തിൽ 200 ദിവസമെങ്കിലും ജോലി ചെയ്യാത്തവരെ വെച്ച് ഈ സർവകലാശാല എങ്ങനെ നടത്തുമെന്നും അവർ ചോദിക്കുന്നു.
ഇത്തരക്കാരെ പുറത്താക്കാനും പറ്റാത്ത അവസ്ഥയിൽ തങ്ങളുടെ കൈകൾ പൂർണമായി ബന്ധിച്ചിരിക്കുകയാണെന്നും മല്ലിക പറയുന്നു.
"രാഷ്ട്രീയ പരിഗണന മാത്രം വെച്ച് ഒരു പ്രാഗത്ഭ്യവുമില്ലാത്തവരെ ജീവനക്കാരായി നിയമിക്കുന്നു.
മോശമെന്നു കണ്ടാൽ പുറത്താക്കാനും കഴിയില്ല. ഇത്തരത്തില്‍ പാര്‍ട്ടിക്കാരെ കുത്തിനിറക്കുകയാണ്.
കുറഞ്ഞപക്ഷം അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാനറിയുന്ന, കമ്പ്യൂട്ടർ പ്രവര്‍ത്തിപ്പിക്കാന്‍ അറിയുന്നവരെയെങ്കിലും നിയമിക്കണം".
അക്കൗണ്ട്‌സ് മേധാവിക്ക് സർക്കാർ- യൂണിവേഴ്‌സിറ്റി നിയമന്നങ്ങളെക്കുറിച്ച് അറിവുണ്ടെങ്കില്‍ മാത്രമേ സ്ഥാപനം പ്രവര്‍ ത്തിക്കാനാവൂ.
പാർട്ടി പരിഗണനയുടെ പേരിലെ അനർഹരുടെ നിയമനത്തെ ഒരു കാരണവശാലും വെച്ചു പൊറുപ്പിക്കാനാവില്ല.
ആകെക്കൂടി ഇവിടെ വന്ന ശേഷം കണ്ട ഒരു നല്ല കാര്യം ഒരു മുസ്ലീം പെൺകുട്ടി പഠിക്കാനെത്തി എന്നതാണ് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
കലയ്ക്ക് ജാതി- മത അതിർവരമ്പുകൾ പാടില്ലാ എന്നതാണ് പ്രമാണം. സാമ്പത്തിക പരാധീനതകൾ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും നിലവാരത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്.
ഓരോ ദിവസവും ഫണ്ടിൻ്റെ കുറവ് നിമിത്തം ദൈനംദിന പരിപാടികൾ മുടങ്ങിപ്പോകുന്നു.
കേന്ദ്ര സർക്കാർ സ്ഥാപനത്തെ വരിഞ്ഞു മുറുക്കുന്നതും, സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക അവസ്ഥയെക്കുറിച്ചും തനിക്ക് നന്നായി അറിയാമെന്നവർ ചൂണ്ടിക്കാട്ടി.
കലാമണ്ഡലത്തെ സഹായിക്കാൻ സന്നദ്ധതയുള്ളവരുടെ കൂട്ടായ്മ രൂപീകരി ക്കണമെന്ന് താൻ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ടെന്നും മല്ലിക പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us