New Update
/sathyam/media/media_files/2025/02/22/yIMdDz0xBvy3Jz22O4yH.jpg)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയോടുള്ള ആശങ്ക സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ച് സിപിഐ സെക്രട്ടറി ബിനോയ് വിശ്വം.
Advertisment
എംവി ഗോവിന്ദനുമായുള്ള ഫോൺ സംഭാഷണത്തിലാണ് പാർട്ടിയുടെ ആശങ്ക ബിനോയ് വിശ്വം ആവർത്തിച്ചത്. സംസ്ഥാന കൗൺസിൽ യോഗത്തിലാണ് ബിനോയ് ഇക്കാര്യം അറിയിച്ചത്.
പിഎം ശ്രീക്കെതിരായ പാർട്ടി നിലപാടിൽ പിന്നോട്ടില്ലെന്നും ബിനോയ് വ്യക്തമാക്കി. ഏകപക്ഷീയമായി സിപിഎമ്മിന് പിഎം ശ്രീ നടപ്പാക്കാൻ ആവില്ലെന്നും ബിനോയ് വിശ്വം പറയുന്നു.
അതേസമയം, ഏത് സിപിഐ എന്ന് താൻ മാധ്യമങ്ങളോട് ചോദിച്ചിട്ടില്ലെന്ന് സംഭാഷണത്തിൽ എംവി ഗോവിന്ദൻ വിശദീകരിച്ചു. അങ്ങനെ ചോദിക്കില്ലെന്ന് തനിക്ക് അറിയാമെന്ന് ബിനോയ് വിശ്വവും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us