New Update
/sathyam/media/media_files/2025/10/24/images-1280-x-960-px47-2025-10-24-20-17-03.png)
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പിഎം ശ്രീയിൽ ഒപ്പുവച്ചത് ഈ മാസം 16ന്. മന്ത്രിസഭാ യോഗം ചേർന്ന 22ന് ഇക്കാര്യം മന്ത്രിസഭയെ അറിയിച്ചില്ല.
Advertisment
യോഗത്തിന് മുമ്പേ തന്നെ പിഎം ശ്രീയിൽ പൊതു വിദ്യാഭ്യാസ സെക്രട്ടറി ഒപ്പുവച്ചു. 22ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ പിഎം ശ്രീ പദ്ധതിയിൽ ഭാഗമാകരുതെന്നതടക്കം ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തിയിരുന്നു.
ഇതിന് കൃത്യമായ മറുപടി നൽകാതെ മുഖ്യമന്ത്രിയടക്കമുള്ളവർ ഒഴിഞ്ഞുമാറുകയായിരുന്നു. പദ്ധതിയിൽ ഒപ്പിട്ട വിവരം സിപിഐയിൽ നിന്നടക്കം മറച്ചുവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
പാർട്ടിയെയും മുന്നണിയെയും ഇരുട്ടിൽ നിർത്തിയാണ് പദ്ധതിയുമായി സഹകരിച്ച് സർക്കാർ മുന്നോട്ട് പോയത്.
നേരത്തെ ഒപ്പുവച്ചതിൽ ഗൂഢാലോചന ആരോപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us