New Update
/sathyam/media/media_files/2025/10/21/amebic-2025-10-21-14-38-15.jpg)
തിരുവനന്തപുരം: കല്ലറയില്‍ വയോധികയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാര്‍ഡ് സ്വദേശിനിയായ 85കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
Advertisment
രോഗ ലക്ഷണങ്ങളോടെ ഇവരെ കഴിഞ്ഞ ദിവസം തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരുടെ വീട്ടില്‍ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ജലാശയത്തിലെ വെള്ളവും ഉപയോഗിച്ചിട്ടില്ല. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധനകള്‍ നടക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us