/sathyam/media/media_files/2025/10/25/images-1280-x-960-px54-2025-10-25-00-51-38.png)
തിരുവന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുവായ ശമ്പള പരിഷ്‌കരണത്തുനുള്ള മാനദണ്ഡമായ സ്ഥാപനങ്ങളുടെ ക്ലാസിഫിക്കേഷൻ നിർണയിക്കുന്നതിന്റെ ഭാഗമായി രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ക്ലാസിഫിക്കേഷൻ കൂടി പൂർത്തിയായി.
കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിനും റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിനുമാണ് സ്‌കോറിന്റെ അടിസ്ഥാനത്തിൻ ക്ലാസിഫിക്കേഷൻ നടത്തി ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് ഉത്തരവിറക്കിയത്.
ധനകാര്യ സേവന വിഭാഗത്തിലുള്ള കേരള സ്റ്റേറ്റ് പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ഡി പട്ടികയിലും വെങ്കല ബ്രാൻഡിലും സേവനങ്ങൾ/ വ്യാപാരം/കൺസൾട്ടൻസി വിഭാഗത്തിലുള്ള റോഡ്സ് ആൻഡ് ബ്രിഡജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് സി പട്ടികയിലും വെള്ളി ബ്രാൻഡിലുമാണ് ഉൾപ്പെടുന്നത്. നിലവിൽ 47 പൊതുമേഖലാ സ്ഥാപനങ്ങളുടെ ക്ലാസിഫിക്കേഷൻ പൂർത്തിയായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us