നികുതി കക്കുന്നവർ ശബരിമലയിലെ സ്വർണം കക്കുന്നു. പോറ്റിയെ ഉപയോഗിച്ച് പിണറായി വിജയൻ ശബരിമലയിൽ നിന്ന് സ്വർണം കടത്തി. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും സ്വർണക്കൊള്ള നടക്കുന്നു : പി കെ കൃഷ്ണദാസ്

ക്ഷേത്രങ്ങളിലെ അമൂല്യ സാധനങ്ങൾ കക്കാനാണ് ക്ഷേത്രഭരണം വിട്ടുകൊടുക്കാത്തത്. അന്വേഷണം സിബിഐക്ക് വിടണമെന്നതാണ് ബിജെപിയുടെ ആവശ്യം. 

New Update
p k krishnadas

തിരുവനന്തപുരം: പോറ്റിയെ ഉപയോഗിച്ച് പിണറായി വിജയൻ ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ശബരിമലയിൽ നിന്ന് പോലും പിണറായി സർക്കാർ സ്വർണം കടത്തി. 

Advertisment

നികുതി കക്കുന്നവർ ശബരിമലയിലെ സ്വർണം കക്കുന്നു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും സ്വർണക്കൊള്ള നടക്കുന്നു. 

ക്ഷേത്രങ്ങളിലെ അമൂല്യ സാധനങ്ങൾ കക്കാനാണ് ക്ഷേത്രഭരണം വിട്ടുകൊടുക്കാത്തത്. അന്വേഷണം സിബിഐക്ക് വിടണമെന്നതാണ് ബിജെപിയുടെ ആവശ്യം. 

സത്യം പുറത്ത് വരണമെങ്കിൽ സിബിഐ അന്വേഷണം വേണം. പിണറായി കാലത്ത് ക്ഷേത്ര കൊള്ള നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Advertisment