കേരളത്തിന് 'മോന്ത' ചുഴലിക്കാറ്റ് ഭീഷണി. അതിതീവ്ര ന്യൂനമർദ്ദം ഒക്ടോബർ 27 ന് ചുഴലിക്കാറ്റായേക്കും. ഇന്ന് 2 ജില്ലകളിൽ യെല്ലോ അലർട്ട്

നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

New Update
heavy rain kerala-2

തിരുവനന്തപുരം: കലിതുള്ളിപ്പെയ്യുന്ന തുലാവർഷത്തിൽ കേരളത്തിന് ചുഴലിക്കാറ്റ് ഭീഷണിയും. ബംഗാൾ ഉൾക്കടലിൽ പുതുതായി രൂപപ്പെട്ട ന്യൂന മർദ്ദമാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. 

Advertisment

നാളെ (ഞായറാഴ്ച) യോടെ തീവ്ര ന്യൂനമർദമായും ശേഷം ബംഗാൾ ഉൾക്കടലിന്‍റെ ഭാഗങ്ങളിൽ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കാനും സാധ്യതയെന്നാണ് പ്രവചനം. 

ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത’(Mon-tha) എന്നാണ്.

എന്നാൽ ഇന്നും നാളെയും സംസ്ഥാനത്ത് പൊതുവേ മഴയുടെ ശക്തി കുറയാനാണ് സാധ്യത. തിങ്കളാഴ്ചയോടെ സ്ഥിതി മാറിയേക്കുമെന്നാണ് വ്യക്തമാകുന്നത്. 

അതേസമയം ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ടുള്ളത്. 

നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

Advertisment