/sathyam/media/media_files/2025/10/25/images-2025-10-25-07-59-09.png)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സ്കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ല. നടപടികളിലേക്ക് കടക്കണ്ടെന്ന് തീരുമാനം.
ആദ്യ ഘട്ട പ്രൊപ്പോസൽ ഇന്ന് സമർപ്പിക്കും. എസ് എസ് കെയ്ക്ക് കേന്ദ്രം നൽകാമെന്ന് ഉറപ്പ് നൽകിയത് 971 കോടി രൂപയാണ്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടാൽ തടഞ്ഞ് വച്ച വിഹിതങ്ങൾ നൽകാമെന്നായിരുന്നു കേന്ദ്ര നിലപാട്.
സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് ഈ മാസം 16നാണെന്ന രേഖകൾ പുറത്തുവന്നിരുന്നു. അവസാന മന്ത്രിസഭാ യോഗം ചേർന്നതിന് ഒരാഴ്ച മുമ്പാണ് കരാറിൽ ഒപ്പുവെച്ചത്. പദ്ധതിയിൽ നിന്ന് പിൻവാങ്ങാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.
രണ്ട് മന്ത്രിസഭായോഗങ്ങളിൽ സിപിഐയുടെ എതിർപ്പിനെ തുടർന്നാണ് പിഎം ശ്രിയിൽ ഒപ്പിടാനുള്ള തീരുമാനം സർക്കാർ മാറ്റിവെച്ചത്.
സമവായത്തിനുശേഷം മതി തീരുമാനം എന്നായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ നിലപാട്. ഇതെല്ലാം കാറ്റിൽ പറത്തിയാണ് പിഎം ശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചത് എന്നതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us