/sathyam/media/media_files/2025/10/27/1001358473-2025-10-27-09-09-31.webp)
തിരുവന്തനപുരം:കെഎസ്ആര്‍ടിസിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവും സംയുക്തമായി തുടങ്ങാനിരുന്ന വാഹനം പൊളിക്കല്‍ കേന്ദ്രം അനിശ്ചിതത്വത്തില്‍.
സര്‍ക്കാരുമായുള്ള ധാരണയില്‍ നിന്ന് കേന്ദ്ര സ്ഥാപനമായ ബ്രാത്ത്വെയ്റ്റ് ആന്‍ഡ് കമ്പനി ലിമിറ്റഡ് പിന്മാറി.
ഇതോടെ പുതിയ ഏജന്‍സിയെ കണ്ടെത്താനായി ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാരിന് കീഴില്‍ മൂന്ന് വാഹനം പൊളിക്കല്‍ കേന്ദ്രം തുടങ്ങാന്‍ ആലോചന തുടങ്ങിയത്.
ജില്ലകളെ ഇതിനായി മൂന്ന് സോണായി തിരിച്ചു. ഇതില്‍ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകള്‍ വരുന്ന സെന്‍ട്രല്‍ സോണിലാണ് ആദ്യ വാഹന പൊളിക്കല്‍ കേന്ദ്രം തുടങ്ങാന്‍ തീരുമാനിച്ചത്.
മലപ്പുറം ജില്ലയിലെ എടപ്പാളില്‍ സ്ഥലം കണ്ടെത്തി. കെഎസ്ആര്‍ടിസിയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബ്രാത്ത്വെറ്റും സംയുക്തമായി സ്ഥാപനം പണിയാമെന്ന ധാരണയുമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us