/sathyam/media/media_files/2025/03/23/Dr0kD5gSOHCPMLQJvVx2.jpg)
തിരുവനന്തപുരം : കർണാടകയിൽ കോടികളുടെ സർക്കാർ ഭൂമി മറിച്ചുവിറ്റുവെന്ന ആരോപണത്തിൽ കുരുക്കിലായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഇതു സംബന്ധിച്ച് അഭിഭാഷകനായ കെ എൻ ജഗദീഷ് കുമാറാണ് സുപ്രീംകോടതിയിലും കർണാട ഹൈക്കോടതിയിലും പരാതി നൽകിയിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘം വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ഭൂമി തിരിച്ചു പിടിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കർണാടക ഭൂമി കുംഭകോണത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും ഭാര്യ അഞ്ജലി രാജീവ് ചന്ദ്രശേഖറിനും ഭാര്യാപിതാവ് അജിത് ഗോപാൽ നമ്പ്യാർക്കുമെതിരെ ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.
ബിസിനസിനും ഫാക്ടറികൾക്കും മറ്റും സഹായിക്കുന്ന കെ.ഐ.എ.ഡി.ബി (കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് ബോർഡ്)യിൽ നിന്നുമെടുത്ത ഭൂമി വിറ്റ് 500 കോടിയോളം രാജീവ് ചന്ദ്രശേഖരിന്റെ കുടുംബം കൈക്കലാക്കിയെന്നാണ് പരാതി.
1994ൽരാജീവ് ചന്ദ്രശേഖരിന്റെ കുടുംബത്തിന് ബോർഡ് വഴി ലഭിച്ച ഭൂമി മുറിച്ച് മാരുതി സുസുക്കി അടക്കമുള്ള കമ്പനികൾക്ക് വലിയ തുകയ്ക്ക് വിറ്റെന്ന ആരോപണമാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.
എന്നാൽ ഇത് കെട്ടിച്ചമച്ചതാണെന്നും പിന്നിൽ കോൺഗ്രസും സി.പി.എമ്മുമാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കുന്നു.
സുപ്രീം കോടതി, കർണാടക ഹൈക്കോടതി, സിബിഐ, ഇഡി, കർണാടക മുഖ്യമന്ത്രി, വ്യവസായ മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി തുടങ്ങിയവർക്കാണ് ജദഗേഷ് പരാതി നൽകിയിരിക്കുന്നത്.
ബി.പി.എൽ ഇന്ത്യ ലിമിറ്റഡ്, അജിത് ഗോപാൽ നമ്പ്യാർ, അഞ്ജലി രാജീവ് ചന്ദ്രശേഖർ, രാജീവ് ചന്ദ്രശേഖർ, മുൻ മന്ത്രി കട്ട സുബ്രഹ്മണ്യ നായ്ഡു എന്നിവർക്കെതിരെയാണ് പരാതി.
ബി.പി.എൽ കളർ ടിവികൾ നിർമിക്കാൻ നേള മംഗളയിലെ കർഷകരിൽ നിന്നുമുള്ള ഭൂമി കെഐഎഡിബി (കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡവലപ്മെന്റ് ബോർഡ്) 175 ഏക്കറുകൾ അഞ്ജലി രാജീവ് ചന്ദ്രശേഖരിനും അജിത് ഗോപാൽ നമ്പ്യാർക്കും 1995 ഏപ്രിൽ ഏഴിന് നൽകി.
കർഷകർക്ക് ഒരു ഏക്കറിന് 1.1 ലക്ഷം എന്ന നിലയിലാണ് നഷ്ടപരിഹാരം നൽകിയത്. 1995 മെയ് 23ന് കെഐഎഡിബി 149 ഏക്കറിന് ബിപിഎൽ ഇന്ത്യ ലിമിറ്റഡിന് പൊസിഷൻ സർട്ടിഫിക്കറ്റ് നൽകുന്നു.
എന്നാൽ 2004 വരെ അജിത് ഗോപാൽ നമ്പ്യാരും അഞ്ജലിയും ഒരു വികസനവും ആ ഭൂമിയിൽ ചെയ്തിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. ഇതിനിടെ 149 ഏക്കറും 5.5 ഗുണ്ടാസും ബാങ്ക് ഓഫ് ബഹൈറൻ ആൻഡ് കുവൈറ്റിൽ പണയപ്പെടുത്തി.
ഇതിന് 2004 ജനുവരി ഏഴിന് കെഐഎഡിബി അനുമതി നൽകി.
2006 നവംബർ 28ന് കെഐഎഡിബിയിൽ നിന്ന് ബിപിഎൽ ഇന്ത്യ ലിമിറ്റഡിന് അനുകൂലമായി സമ്പൂർണ്ണ 'വിൽപ്പന രേഖ'യും ലഭിച്ചു.
തുടർന്ന് 87.3275 ഏക്കർ ഭൂമി 2011 ഫെബ്രുവരി 25ന് മാരുതി സുസുക്കിക്ക് 275 കോടി 47 ലക്ഷം രൂപയ്ക്ക് വിറ്റു.
33 ഏക്കറും 14 ഗുണ്ടാസും 2009-10 കാലയളവിൽ 31 കോടി രൂപയ്ക്ക് വീണ്ടും മാരുതിക്ക് തന്നെ വിറ്റു.
2011ൽ ബാക്കിയുള്ള മൂന്ന് ഏക്കറും 36.83 ഗുണ്ടാസും ബിഒസി ലിമിറ്റഡിന് നാല് കോടി രൂപയ്ക്ക് വിറ്റു.
ബാക്കിയുണ്ടായ 25 ഏക്കറുകളും 5.5 ഗുണ്ടാസും ജിൻഡാൽ അലൂമിനിയം ലിമിറ്റഡിന് 33.50 കോടി രൂപയ്ക്ക് വിറ്റെന്നും പരാതിയിൽ ഉന്നയിക്കുന്നു. എന്നാൽ ആരോപണങ്ങളെ തള്ളി ബി.പി.എല്ലും രംഗത്ത് വന്നിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖറിന് ബി.പി.എല്ലുമായി ഒരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അവർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ആരോപണങ്ങളെ ബി.ജെ.പി സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞിട്ടുണ്ട്.
ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും നിലവിൽ കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന് വിഷയത്തിൽ അന്വേഷണം നടത്തമല്ലോയെന്നുമാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുള്ളത്.
മുമ്പ് നടന്ന ഇടപാടുകൾ ഇപ്പോൾ വാർയായതിന് പിന്നിൽ ബി.ജെ.പിയിലെ പടലപിണക്കങ്ങൾ കാരണമായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പാർട്ടി കേന്ദ്രനേതൃത്വമുള്ളത്.
പാർട്ടിയിലെ മുതിർന്ന നേതാക്കളെ തഴഞ്ഞ് രാജീവ് ചന്ദ്രശേഖറിനെ പാർട്ടി അദ്ധ്യക്ഷനായി നിയോഗിച്ചത് ബി.ജെ.പിക്കുള്ളിൽ കടുത്ത അമർഷത്തിന് വഴിവെച്ചിരുന്നു.
ഇതിന്റെ ഭാഗമായാണോ ഇത്തരമൊരു ആരോപണം ഉയർന്നതെന്നും പാർട്ടി പരിശോധന തുടങ്ങിക്കഴിഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us