കാശ് കിട്ടിയാൽ ആദർശം മറക്കും. കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിൽ പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പരസ്യം. നവകേരള സദസിൽ ജനങ്ങളോടൊപ്പം രൂപകൽപ്പന ചെയ്ത‌ 950 കോടി രൂപയുടെ 209 വികസന പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക് എന്നു ഒന്നാം പേജിലാണ് പരസ്യം വന്നത്. ഇതോടെ നവകേരള സദസ് പരാജയമാണെന്നു വാദിച്ച കോൺഗ്രസ് വെട്ടിൽ. പ്രവർത്തകർ കടുത്ത പ്രതിഷേധത്തിൽ

ഈ സാഹചര്യത്തിൽ കൂടിയാണ് പി.ആർ.ഡി പരസ്യം സ്വീകരിച്ചത്

New Update
1001359345

കോട്ടയം: കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിൽ പിണറായി സർക്കാരിൻ്റെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി പരസ്യം.

Advertisment

 പണത്തിനായി എന്തും ചെയ്യുമെന്ന തരത്തിൽ വീക്ഷണം മാറിയെന്നു കോൺഗ്രസിൽ അമർഷം.

സർക്കാരിനെതിരെ കോൺഗ്രസ് പോർമുഖം തുറന്നിരിക്കുന്ന ഘട്ടത്തിലാണ് നവകേരള സദസിൽ ജനങ്ങളോടൊപ്പം രൂപകൽപ്പന ചെയ്ത‌ 950 കോടി രൂപയുടെ 209 വികസന പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക് എന്നു വീക്ഷണം ഒന്നാം പേജിൽ പരസ്യം വന്നത്.

നവകേരള സദസ്സിൽ എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ അംഗീകരിച്ച പ്രോജക്ടുകളാണ് പരസ്യത്തിൽ എടുത്തു കാട്ടുന്നത്. 

നവകേരളാ സദസിലൂടെ ഭരണത്തിൽ ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കിയെന്നും പരസ്യത്തിൽ എടുത്തു പറയുന്നു. 

കാസർകോടു മുതൽ തിരുവനന്തപുരം വരെ നവകേരള സദസിനെതിരെ നടത്തിയ പ്രതിഷേധത്തിൽ കോൺഗ്രസ് പ്രവർത്തകരെ പോലീസും സി.പിഎം പ്രവർത്തകരും ചേർന്നു മർദിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.

ചെടിച്ചട്ടി ഉപയോഗിച്ച് പോലും മർദ്ദിച്ചു. നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് സർക്കാർ കുരുക്കി.

 സംസ്ഥാനത്തെ 140 മണ്ഡലത്തിലും കോൺഗ്രസ് പ്രതിഷേധിച്ചിരുന്നു.

എന്നാൽ, കോൺഗ്രസ് നടത്തിയ പ്രതിഷേധങ്ങളെ മറന്നുകൊണ്ടാണ് ഇന്നു വീക്ഷണം ഒന്നാം പേജിൽ തന്നെ പരസ്യം പ്രസിദ്ധീകരിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് വീക്ഷണം കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് പി.ആർ.ഡി പരസ്യം സ്വീകരിച്ചത്.

എന്നാൽ, ഗുരുതര വീഴ്ചയാണ് വീക്ഷണത്തിന് വന്നിരിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു.

 പരസ്യം ഒഴിവാക്കേണ്ടതായിരുന്നു. വീക്ഷണം മാനേജ്മെന്റിനെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു

Advertisment