/sathyam/media/media_files/LAsppTJ1EHTdOMHodgMp.jpg)
തിരുവനന്തപുരം: പിഎം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള സർക്കാർ ശ്രമം ഫലംകണ്ടില്ല. മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ട് നിൽക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ആലപ്പുഴയിൽ നടന്ന കൂടിക്കാഴ്ചയിൽ സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് തീരുമാനം.
തങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമായിട്ടില്ലെന്ന് ചർച്ചയ്ക്ക് ശേഷം ബിനോയ് വിശ്വം പ്രതികരിച്ചു. തീരുമാനങ്ങൾ യഥാസമയം അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തോട് ബിനോയ് വിശ്വം പ്രതികരിച്ചില്ല. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ രണ്ടുദിവസം മുൻപ് ചേർന്ന യോഗത്തിൽ തന്നെ തീരുമാനമായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സന്ദർഭത്തിലാണ് എൽഡിഎഫ് മുന്നണിയിലെ ഏറ്റവും പ്രധാനപ്പെട്ട കക്ഷിയായ സിപിഐ നിർണായകമായ തീരുമാനം എടുത്തിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us