New Update
/sathyam/media/media_files/2025/10/28/1001361299-2025-10-28-08-07-00.webp)
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം.
തുടക്കം മുതൽ ആധിപത്യം ഉറപ്പിച്ച തിരുവനന്തപുരം ഓവറോൾ ചാന്പ്യൻഷിപ്പ് ഉറപ്പിച്ചു.
Advertisment
മലപ്പുറമാണ് അത്‌ലറ്റിക്‌സിൽ മുന്നിൽ നിൽക്കുന്നത്.
പാലക്കാടാണ് അത്‌ലറ്റിക്സ് കിരീടത്തിനുള്ള മത്സരത്തിൽ രണ്ടാമത്.
അത്‌ലറ്റിക്സിൽ 16 ഫൈനലുകളാണ് ഇന്ന് നടക്കുക.
വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റർ റിലേ മത്സരങ്ങളോടെ ഈ വർഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും.
400 മീറ്റർ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഗവർണർ സ്വര്ർണക്കപ്പ് സമ്മാനിക്കും.
ഇത്തവണ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പു സമ്മാനിക്കും.
ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കൾക്ക് ഗവർണർ സ്വർണക്കപ്പ് സമ്മാനിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us