/sathyam/media/media_files/2025/10/28/1001361475-2025-10-28-09-50-00.webp)
തിരുവനന്തപുരം: ഡിജിറ്റൽ,സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ നിയമന പട്ടിക സർക്കാർ രാജ്ഭവന് കൈമാറി.
സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിൽ മുഖ്യമന്ത്രി മുൻഗണന നിശ്ചയിച്ചു. മുൻഗണന പട്ടികയിൽ നിന്ന് ഗവർണറാണ് നിയമനം നടത്തേണ്ടത്.
അതേസമയം, സുപ്രിംകോടതിയിൽ നൽകിയ ഹർജി തീർപ്പാക്കിയ ശേഷം പട്ടികയിൽ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് രാജ്ഭവൻ.
വിഷയത്തിൽ ഗവർണറും പ്രതിസന്ധിയിലാണ്.
സുപ്രിം കോടതി നിയമിച്ച സമിതിയാണ് അഭിമുഖം നടത്തി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
അതിന് ശേഷമാണ് നാലുപേർ അടങ്ങുന്ന പട്ടികയാണ് ജസ്റ്റിസ് സുദാംശു ധൂലിയ നേതൃത്വം നൽകുന്ന സമിതി സമർപ്പിച്ചത്.
ഇതിൽ നിന്ന് മുൻഗണന നിശ്ചയിച്ചാണ് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയിരിക്കുന്നത്.
സുപ്രിം കോടതിയിൽ ഗവർണർ നൽകിയ ഹരജി സുപ്രീം കോടതിയിലുണ്ട്. സമിതി സമർപ്പിച്ച പട്ടികയിൽ മുൻഗണന നിശ്ചയിക്കാനുള്ള മുഖ്യമന്ത്രിയുടെ അധികാരം എടുത്ത് കളയണം എന്നാവശ്യപ്പെട്ടാണ് ഗവർണർ സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.
യുജിസിയും കക്ഷി ചേർന്നിട്ടുണ്ട്. നിയമനം നടക്കട്ടെ എന്നിട്ട് ഹരജി പരിഗണിക്കാം എന്നാണ് കോടതി മുമ്പ് സ്വീകരിച്ച നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us