അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം. നവംബർ ഒന്നിന് പ്രഖ്യാപിക്കും. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർ പങ്കെടുക്കും

അതിദാരിദ്ര്യ നിർമാർജനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.

New Update
rajesh

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. 

Advertisment

അതിദാരിദ്ര്യ നിർമാർജനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. 

സെൻ്ട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന പ്രഖ്യാപനത്തിൽ ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർ പങ്കെടുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നത്. 

ചൈനമാത്രമാണ് ഇതിന് മുമ്പ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയ രാജ്യം. എല്ലാ വകുപ്പും ചേർന്നാണ് പദ്ധതികൾ നടപ്പിലാക്കിയത്. 

ഇനിയാരും അതിദാരിദ്യത്തിലേക്ക് പോവാതെ ഇരിക്കാനുള്ള തുടർനടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

കോഴിക്കോട് കട്ടിപ്പാറയിലെ വിഷയം ഗൗരവമുള്ളതാണ്. കട്ടിപ്പാറയിൽ നടന്നത് നിയമപരമായ പ്രതിഷേധമല്ല. ചില ക്ഷുദ്രശക്തികളാണ് ആക്രമണത്തിന് പിന്നിൽ. 

സ്ത്രീകളേയും കുട്ടികളേയും മറയാക്കിയാണ് പ്രതിഷേധക്കാർ പ്രവർത്തിച്ചത്. 

നിയമമെല്ലാം പാലിച്ചുകൊണ്ടാണ് ഫ്രഷ് കട്ട് വീണ്ടും പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Advertisment