തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തീരുമാനം പിൻവലിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിന് കൂട്ടുനിൽക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ടയെന്ന് വി.ഡി സതീശൻ

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ എസ്‌ഐആർ പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പുനഃപരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. 

New Update
satheesan

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ടയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 

Advertisment

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള തീരുമാനം പിൻവലിക്കണമെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടുനിൽക്കുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിൽ എസ്‌ഐആർ പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം പുനഃപരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു. 


തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനിടെ സംസ്ഥാനത്ത് എസ്‌ഐആർ നടപ്പിലാക്കരുതെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല. 

സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കരുതെന്നും കേന്ദ്ര സർക്കാർ തീരുമാനം അനുസരിച്ച് മാത്രം പ്രവർത്തിക്കേണ്ട സ്ഥാപനമല്ലെന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


23 വർഷമായി വോട്ടു ചെയ്യുന്നവരുടെ പേര് വോട്ടർപട്ടികയിൽ നിന്നും ഇല്ലാതാക്കുന്ന മായാജാലമാണ് എസ്‌ഐആറിലൂടെ രാജ്യത്ത് നടപ്പാക്കുന്നത്. 


നീതിപൂർവകവും സത്യസന്ധവുമായ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പറയുന്നു. 

Advertisment