/sathyam/media/media_files/2025/04/18/T0mEshn8bVAQeKrwZ5mm.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെയും അതത് വകുപ്പുകളുടേയും ഉത്തരവാദിത്തമാണെന്ന് മന്ത്രി സജി ചെറിയാന്‍. ആ ഉത്തരവാദിത്തത്തില്‍ നിന്നുകൊണ്ട് ചില കാര്യങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്.
പക്ഷെ ബിജെപി സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ നയവും കേരളത്തില്‍ നടപ്പാക്കാന്‍ എല്‍ഡിഎഫ് തയ്യാറല്ലെന്ന് പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ വരുന്നതാണ്.
ഇവിടെ ആര് എന്തെഴുതിവെക്കുമെന്നാണ് പറയുന്നത്. ഇതെന്താ കൊച്ചു കുട്ടികളാണോ നാടു ഭരിക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ ചോദിച്ചു.
രണ്ടു പാര്‍ട്ടികളായി പ്രവര്‍ത്തിക്കുന്നുവെങ്കിലും ഹൃദയം കൊണ്ട് സിപിഐയും സിപിഎമ്മും ഒരു പാര്‍ട്ടിയാണ്.
വസ്തുതകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് കാര്യം ബോധ്യപ്പെടുമെന്നാണ് താന്‍ വിശ്വസിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ഞെരിച്ചു കൊല്ലുകയാണ്. സംസ്ഥാനത്തിന് കിട്ടേണ്ട കോടിക്കണക്കിന് രൂപയാണ് പല കാരണങ്ങളാല്‍ പിടിച്ചുവെക്കുന്നത്.
ഇത് ആരുടേയും ഔദാര്യമല്ല, സംസ്ഥാനത്തു നിന്നും പിരിച്ചെടുക്കുന്ന നികുതിപ്പണത്തിന്റെ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിഹിതമാണ്.
ഈ വിഹിതം കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് തരുമ്പോള്‍ പല കാര്യങ്ങള്‍ പറഞ്ഞു പിടിച്ചുവെക്കുന്ന സ്ഥിതി വിശേഷമാണ്. അതിലൊന്നാണ് പിഎം ശ്രീ യെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പദ്ധതിയില്‍ 1500 കോടി രൂപയാണ് ലഭിക്കുന്നത്. 42 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണ്. ഇതില്‍ 5 ലക്ഷം പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യത്തെയും ബാധിക്കും.
കുട്ടികളുടെ ഉച്ചഭക്ഷണത്തെയും പതിനായിരത്തോളം ജീവനക്കാരെയും ബാധിക്കും. വിദ്യാഭ്യാസമന്ത്രി പറഞ്ഞതില്‍ നിന്നും മനസ്സിലാക്കിയത്, വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1460 കോടി രൂപ കിട്ടാതെ വന്നാലുള്ള പ്രതിസന്ധി വളരെ വലുതാണ്.
എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിലബസിലോ കരിക്കുലത്തിലോ, അവര്‍ പറയുന്ന തരത്തില്‍ ഒരു വ്യത്യാസവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us