പിഎംശ്രീയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകളും പരാതികളും. പഠനം പൂർത്തിയാകുന്നത് വരെ കരാർ മരവിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും.7 അംഗം മന്ത്രി സഭ ഉപ സമിതി പദ്ധതിയേക്കുറിച്ച് പഠിക്കും

കെ രാജൻ,റോഷി അഗസ്റ്റിൻ,പി രാജീവ്,പി പ്രസാദ്,കെ കൃഷ്ണൻ കുട്ടി,വി ശിവൻകുട്ടി ,എ കെ ശശീന്ദ്രൻ തുടങ്ങിയവരാണ് സമിതിയിൽ ഉള്ളത്.

New Update
PINARAYI image(85)

തിരുവനന്തപുരം:പിഎംശ്രീയുമായി ബന്ധപ്പെട്ട് ഒട്ടേറെ ആശങ്കകളും പരാതികളും ഉയർന്നുവന്ന സാഹചര്യത്തിൽ പുനപരിശോധിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

Advertisment

ഇതിനായി 7 അംഗം മന്ത്രി സഭ ഉപ സമിതി രൂപീകരിച്ചു. കെ രാജൻ,റോഷി അഗസ്റ്റിൻ,പി രാജീവ്,പി പ്രസാദ്,കെ കൃഷ്ണൻ കുട്ടി,വി ശിവൻകുട്ടി ,എ കെ ശശീന്ദ്രൻ തുടങ്ങിയവരാണ് സമിതിയിൽ ഉള്ളത്.

പഠനം പൂർത്തിയാകും വരെ കരാർ നിർത്തി വെക്കണമെന്ന് കേന്ദ്രത്തോട് അവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎം ശ്രീ പദ്ധതിയിൽ സിപിഐ എതിർപ്പ് അവ​ഗണിച്ചുകൊണ്ട് സർക്കാർ ഒപ്പിട്ടതിനെ തുടർന്നുണ്ടായ മുന്നണിക്കകത്തെ തർക്കം അവസാനിപ്പിച്ചുകൊണ്ട് നേരത്തെ സമവായത്തിലേക്ക് എതിരയിരുന്നു.

തുടർന്ന് മന്ത്രിസഭാ യോ​ഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുത്തു. മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാനും മാനദണ്ഡങ്ങളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചു.

ഇളവ് അനുവദിക്കുന്നത് വരെ കരാർ മരവിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. മന്ത്രിസഭ യോ​ഗത്തിൽ ഉചിതമായ തീരുമാനങ്ങളെടുക്കാൻ മന്ത്രിമാരെ സിപിഐ സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തി.

ഇരുപാർട്ടികളുടെയും ദേശീയ നേതൃത്വം മുന്നോട്ടവെച്ച സമവായ നിർദേശം അംഗീകരിച്ചാണ് തീരുമാനം. ഉച്ചക്ക് ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ സിപിഎം മുന്നോട്ടുവെച്ച നിർദേശങ്ങൾ സെക്രട്ടറിയേറ്റ് അം​ഗീകരിച്ചു

Advertisment